വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

മുടപ്പുഴ സെന്റ് അല്‍ഫോന്‍സ പള്ളി മാതൃവേദി സംഘടിപ്പിച്ച വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ്    ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി അസോസിയേറ്റഡ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്യുന്നു
മുടപ്പുഴ സെന്റ് അല്‍ഫോന്‍സ പള്ളി മാതൃവേദി സംഘടിപ്പിച്ച വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി അസോസിയേറ്റഡ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുമുടിക്കുന്ന് : ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ മുടപ്പുഴ സെന്റ് അല്‍ഫോന്‍സ പള്ളി മാതൃവേദിയുടെ നേതൃത്വത്തില്‍ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വൃക്ക സംരക്ഷിക്കുക, ജീവന്‍ നിലനിര്‍ത്തുകയെന്ന സന്ദേശവുമായി മുടപ്പുഴ സെന്റ് മേരീസ് എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. തിരുമുടിക്കുന്ന് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. സ്റ്റെഫിന്‍ മൂലന്‍, മാതൃവേദി പ്രസിഡന്റ് റോസി വര്‍ഗ്ഗീസ് , എ.പി.ജോസ്, ജീന വര്‍ക്കിയച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ വൃക്ക സംരക്ഷണം, രോഗ ലക്ഷണങ്ങള്‍, പ്രതിവിധികള്‍ എന്ന വിഷയത്തില്‍ ആശുപത്രി സ്റ്റാഫ് സിസ്റ്റര്‍ കെ.എഫ്. ആന്‍സി ക്ലാസ്സെടുത്തു. മരിയ കെ എല്‍ദൊ,മോളി ജോസ്, ബിന്ദു ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org