
പാലക്കാട് രൂപതയിലെ കൊഴിഞ്ഞാമ്പാറ ഇടവകവികാരിയായ ഫാ. എബി പൊറത്തൂര്‍ വൃക്ക ദാനം ചെയ്തു. അദ്ദേഹത്തിന്റെ സഹോദരി കൂടിയായ സിസ്റ്റര്‍ ബിനി മരിയ ആണു വൃക്ക സ്വീകരിക്കുന്നത്. ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ ബിനി കുറെ നാളുകളായി വൃക്കരോഗത്തെ തുടര്‍ന്നു ഡയാലിസിസ് ചെയ്തു വരികയായിരുന്നു. മേലാര്‍ക്കോട് ഫൊറോനാ ഇടവകയിലെ ആന്റോ പൊറത്തൂരിന്റെയും റൂബിയുടെയും മക്കളാണ് ഇവര്‍. ഈ വര്‍ഷമാദ്യം ഫാ. ജെയിംസ് കുന്തറ സി എം ഐ തന്റെ വൃക്ക ദാനം ചെയ്തിരുന്നു. മലയാറ്റൂര്‍, നീലീശ്വരത്തെ മൈനര്‍ സെമിനാരി റെക്ടറാണ് ഫാ.കുന്തറ. അങ്കമാലി സ്വദേശിയാണ് അദ്ദേഹത്തില്‍ നിന്നു വൃക്ക സ്വീകരിച്ചത്.
തൃശൂര്‍ അതിരൂപതയിലെ ഫാ. ഡേവീസ് ചിറമേല്‍ 2009 ലാണ് സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട് വൃക്കദാനപ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രചോദനമേകിയത്. അതിനു ശേഷം ധാരാളം വൈദികര്‍ വൃക്കദാനം നിര്‍വഹിച്ചിരുന്നു. സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരെവീട്ടില്‍ ഉള്‍പ്പെടെ ഒരു ഡസനോളം വൈദികര്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നു മാത്രം വൃക്ക ദാനം ചെയ്തിട്ടുണ്ട്.