കടമക്കുടി: കടമക്കുടി ഫിലിം സൊസൈറ്റിയും കടമക്കുടി ജി വി എച്ച് എസ് എസും ചേര്‍ന്ന് കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കടമക്കുടി ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 9, 10, 11 തീയതികളില്‍ നടത്തപ്പെടുന്നു. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയെ ലോകസഭയില്‍ വളരെ ശക്തമായി ചോദ്യം ചെയ്യുകയും മണിപ്പൂര്‍ ജനതയുടെ അവകാശങ്ങളെ ഉയത്തികാണിക്കുകയും ചെയ്ത മണിപ്പൂര്‍ എം പിയും സിനിമാ സംവിധായകനുമായ ഡോ. ബിമൊല്‍ അകൊയ്ജമാണ് ഈ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത്. ഹൈബി ഈഡന്‍ എം പി, കെ എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ, തുടങ്ങി സാംസ്‌കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.
അറ്റാച്ച്‌മെന്റില്‍ ക്ലിക്ക് ചെയ്താല്‍ താങ്കള്‍ക്ക് കടമക്കുടി ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫുള്‍ ബ്രൗഷര്‍ ലഭിക്കുന്നതാണ്.