കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

കെ സി എസ് എല്‍ സംസ്ഥാന ക്യാമ്പ്
കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍ കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന നേതൃത്വ ക്യാമ്പ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍ കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന നേതൃത്വ ക്യാമ്പ് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
Published on

കാഞ്ഞിരപ്പള്ളി: കുടുംബബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലൂടെ കുട്ടികള്‍ വളരണം. ലോകം വിരല്‍ത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം.

ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയെത്തുന്ന അവസരങ്ങള്‍ നമ്മെ തേടിവരില്ലെന്നും തേടിപ്പിടിക്കണമെന്നും അവസരങ്ങളെ ദൈവത്തിന്റെ അനുഗ്രഹങ്ങളായി കാണണമെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കെ സി എസ് എല്‍ സംസ്ഥാന ചെയര്‍മാന്‍ ജെഫിന്‍ ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് മുഖ്യപ്രഭാഷണവും നടത്തി. കെ സി എസ് എല്‍ കാഞ്ഞിരപ്പള്ളി രൂപത വൈസ് പ്രസിഡന്റ് റോണി സെബാസ്റ്റ്യന്‍, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org