കുടുംബങ്ങളുടെ വളർച്ചയ്ക്ക് അധിക പ്രാധാന്യം നൽകണം: മാർ തട്ടിൽ

എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രം സുവർണ ജൂബിലി സമാപിച്ചു
Published on

കൊച്ചി: കുടുംബങ്ങളുടെ ക്രിസ്തീയ ചൈതന്യത്തിലുള്ള വളർച്ചയ്ക്കു സഭ കൂടുതൽ ഊന്നൽ നൽകേണ്ട കാലഘട്ടമാണിതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.  എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്‍റെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലഘട്ടത്തിന്‍റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കുടുംബപ്രേഷിത പ്രവർത്തനങ്ങളെ നവീകരിക്കാൻ സാധിക്കണം. ഈ രംഗത്ത് എറണാകുളം -അങ്കമാലി അതിരൂപത മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുവെന്നത് അഭിമാനകരമാണെന്നും മാർ തട്ടിൽ‌ പറഞ്ഞു.

കലൂർ റിന്യൂവൽ സെന്‍ററിൽ നടന്ന ജൂബിലി സമാപന സമ്മേളനത്തിൽ മന്ത്രി റോജി എം. ജോൺ മുഖ്യപ്രഭാഷണം നടത്തി.

അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കുടുംബപ്രേഷിത കേന്ദ്രം ഡയറക്‌ടർ ഫാ. ഡോ. ജോസഫ് മണവാളൻ, മുൻ ഡയറക്ട‌ർ ഫാ.ഡോ. അഗസ്റ്റിൻ കല്ലേലി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, അസോസിയേറ്റ് ഡയറക്‌ടർ ഫാ.ഡോ. ജോസ് പുതുശേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്‍റണി, മിഷണറി കപ്പിൾസ് കൂട്ടായ്‌മ കോ ഓർഡിനേറ്റർമാരായ റൂബി- മേജോ, അതിരൂപത യൂദിത് ഫോറം കോ ഓർഡിനേറ്റർ ഡെയ്‌സി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.


ജൂബിലി സ്‌മരണിക പ്രകാശനം ചെയ്തു. കുടുംബപ്രേഷിത കേന്ദ്രത്തിന്റെ മുൻ ഡയറക്ടർമാരെയും തെരഞ്ഞെടുക്കപ്പെട്ട കുടുംബപ്രേഷിത ഇടവകയെയും ആദരിച്ചു. കുടുംബപ്രേഷിത കേന്ദ്രം ഒരുക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് ഡയറക്‌ടർ വിശദീകരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org