കെ.സി.വൈ.എം. സംസ്ഥാന വനിതാ സംഗമം നടത്തപ്പെട്ടു

kcym vanitha sangamam
Published on

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ക്യാമ്പ് 'ഇനി' കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തിൽ ഓഗസ്റ്റ് 28,29,30 തിയതികളിലായി കൈതപ്പൊയിൽ ലിസ്സ കോളേജിൽ വച്ച് നടത്തപ്പെട്ടു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച സംഗമത്തിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി നൂറോളം വനിതകൾ ക്യാമ്പിൽ പങ്കെടുത്തു. കെ.സി.വൈ.എം. സംസ്ഥാന വൈസ് 0പ്രസിഡന്റ്‌ ആഗി മരിയ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

യുവതികൾ ഈ കാലഘട്ടത്തിന്റെ ശക്തി ആണെനും യുവതികൾ നേതൃസ്ഥാനങ്ങളിലേയ്ക്ക് കടന്നുവരണമെന്നും അദേഹം വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ധന്യ മോഹൻരാജ്, രൂപത വൈസ് പ്രസിഡന്റ്‌ ബിൽഹ മാത്യു, രൂപത ആനിമേറ്റർ സി. റോസീൻ SABS, രൂപത പ്രസിഡന്റ്‌ ആൽബിൻ ജോസ്, രൂപത ഡയറക്ടർ റവ. ഫാ. ജ്യോതിസ് ചെറുശ്ശേരിൽ, സെക്രട്ടറി ആൻസിൽ തോമസ് , സംസ്ഥാന സെനറ്റ് മെമ്പർ അലോണ ജോൺസൺ, എസ്.എം. വൈ.എം. കൗൺസിലർ അഞ്ജലി ജോയി എന്നിവർ നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org