കെ.സി.വൈ.എം അംഗത്വമാസാചരണം നടത്തി

കെ.സി.വൈ.എം അംഗത്വമാസാചരണം നടത്തി
എറണാകുളം- അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ അംഗത്വമാസാചരണവും കെ.സി.വൈ.എം. പതാക ദിനവും വി. തോമസ് മൂർ അനുസ്മരണവും സംഘടിപ്പിച്ചു. മൂക്കന്നൂർ ഫൊറോനയുടെ ആതിഥേയത്വത്തിൽ ദേവഗിരി സെ.സെബാസ്റ്റ്യൻ ദേവാലയത്തിൽ സംഘടിപ്പിച്ച സമ്മേളനം കെ.സി.വൈ.എം. എറണാകുളം- അങ്കമാലി മേജർ അതിരൂപത ഡയറക്ടർ ഫാ. ജൂലിയസ് കറുകന്തറ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കെ.സി.വൈ.എം. എറണാകുളം- അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ അംഗത്വമാസാചരണവും കെ.സി.വൈ.എം. പതാക ദിനവും വി. തോമസ് മൂർ അനുസ്മരണവും സംഘടിപ്പിച്ചു. മൂക്കന്നൂർ ഫൊറോനയുടെ ആതിഥേയത്വത്തിൽ ദേവഗിരി സെ.സെബാസ്റ്റ്യൻ ദേവാലയത്തിൽ സംഘടിപ്പിച്ച സമ്മേളനം കെ.സി.വൈ.എം. എറണാകുളം- അങ്കമാലി മേജർ അതിരൂപത ഡയറക്ടർ ഫാ. ജൂലിയസ് കറുകന്തറ ഉദ്ഘാടനം ചെയ്തു.വി. തോമസ് മൂറിൻ്റെ ജീവിതം യുവജനങ്ങൾക്ക് നല്ല മാതൃകയാണെന്നും ഈ മാതൃക യുവജനങ്ങൾ ജീവിതത്തിൽ പകർത്തിയെഴുതണമെന്നും അടുത്ത ഒരു മാസക്കാലം കെ.സി.വൈ.എം യുവജന പ്രസ്ഥാനത്തിലേക്ക് കൂടുതൽ യുവജനങ്ങളെ അംഗങ്ങളായി ചേർത്ത് കെ.സി.വൈ.എം. പ്രസ്ഥാനത്തെ വളർത്തണമെന്നും ഫാ. ജൂലിയസ് ഓർമിപ്പിച്ചു.കെ.സി.വൈ.എം. എറണാകുളം- അങ്കമാലി മേജർ അതിരൂപത പ്രസിഡണ്ട് ടിജോ പടയാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവഗിരി വികാരി ഫാ. സെബാസ്റ്റ്യൻ പൊട്ടോളി ,അതിരൂപത ഭാരവാഹികളായ ജെറിൻ പാറയിൽ, മാർട്ടിൻ വർഗീസ്, കിരൺ ഗോപുരത്തിങ്കൽ, റിസോ തോമസ് ഫൊറോന ഭാരവാഹികളായ ജിൻ്റോ ദേവസി, ജോമി, ജിസ്മി.കൈ ക്കാരൻ ചെറിയാൻ, ദേവഗിരി പ്രസിഡണ്ട് അൻസിൽ എന്നിവർ സംസാരിച്ചു

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org