കെ സി വൈ എം [ഗോതുരുത്ത് യൂണിറ്റ് ] തിരഞ്ഞെടുപ്പും യുവജനദിനാഘോഷവും സംഘടിപ്പിച്ചു

കെ.സി.വൈ.എം ഗോതുരുത്ത് യൂണിറ്റ് പ്രസിഡന്റ്  മനീഷ് മിലൻ, ജന. സെക്രട്ടറി അമല ജോയ്
കെ.സി.വൈ.എം ഗോതുരുത്ത് യൂണിറ്റ് പ്രസിഡന്റ് മനീഷ് മിലൻ, ജന. സെക്രട്ടറി അമല ജോയ്

പറവൂര്‍: ഗോതുരുത്ത് കെ സി വൈ എം യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും യുവജന ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു. ഗോതുരുത്ത് ഫൊറോന വികാരി ഫാ. ഡോ. ആന്റണി ബിനോയ് അറയ്ക്കല്‍ പതാക ഉയര്‍ത്തി യുവജനദിനാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. കോട്ടപ്പുറം രൂപത പി ആര്‍ ഒ ഫാ. ആന്റെണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ സന്ദേശം നല്‍കി. കെ സി വൈ എം ഭാരവാഹികളായി മനീഷ് മിലന്‍ (പ്രസിഡന്റ്), അമല ജോയ് (ജനറല്‍ സെക്രട്ടറി) ഗോഡ്‌വിന്‍ ടൈറ്റസ്, ഇമ്മാനുവല്‍ തോബിത്ത്, അന്‍ഷ്യ സാജന്‍ (ഫൈനാന്‍സ് കമ്മറ്റി) എവിലിന്‍ ബെന്റോ, റോസ് ബെന്‍, ആര്‍വിന്‍, ബൈജു, ഗോഡ്‌വിന്‍ പി ജി (പ്രോഗ്രം കമ്മറ്റി), ഉജ്‌വല്‍, എഫിന്‍, ദിയ ജോയ് (മീഡിയ കമ്മറ്റി) സിജോ, ഹിതേഷ്, റെയ്ച്ചല്‍, ദിയ, ഷാനിയ (ഫുഡ് കമ്മറ്റി) എന്നിവരെ തിരഞ്ഞെടുത്തു. ദിവ്യബലിയിലെ പ്രാര്‍ത്ഥനകള്‍ക്കും, ബൈബിള്‍ വായനകള്‍ക്കും കാഴ്ചവയ്പിനും ഇടവകയിലെ യുവതീയുവാക്കള്‍ നേതൃത്വം നല്‍കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org