എറണാകുളം: കെ സി വൈ എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത സമിതി സംഘടിച്ച കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ അനുസ്മരണ കലോത്സവം 'അരങ്ങ് 2024' സമാപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 3 നാണ് കലോത്സവം ആരംഭിച്ചത്.
തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. റവ. ഫാ. വര്‍ഗീസ് പൊട്ടക്കല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
കെ സി വൈ എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത പ്രസിഡന്റ് ജിസ്‌മോന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. നൈപുണ്യ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡിസ്‌റ്റോ കദളിക്കാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
10 രചന മത്സരങ്ങളും, 12 കലാമത്സരങ്ങളും, 10 ഗ്രൂപ്പ് മത്സര ഇനങ്ങളിലായി 2500 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. 189 പോയിന്റുമായി പറവൂര്‍ ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എറണാകുളം, കറുകുറ്റി ഫൊറോനകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. സിനിമാനടന്‍ മെറിന്‍ ജോസ്, കെ സി വൈ എം ഫൊറോന ഡയറക്ടര്‍മാര്‍, അതിരൂപത വൈദികര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
കെ സി വൈ എം അതിരൂപത ജനറല്‍ സെക്രട്ടറി ജെറിന്‍ പാറയില്‍, ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, അസി. ഡയറക്ടര്‍ ഫാ. എബിന്‍ ചിറക്കല്‍, ഭാരവാഹികളായ മാര്‍ട്ടിന്‍ വര്‍ഗീസ്, സില്ല നിക്‌സണ്‍, ഷെയ്‌സണ്‍ തോമസ്, റിസോ തോമസ്, ആന്‍ മരിയ ബിജു, ടെക്‌സന്‍ കെ മാര്‍ട്ടിന്‍, മെല്‍വിന്‍ വില്‍സണ്‍, ജിലു ജോജി, അമല്‍ ജോസ്, എബിന്‍ ജോണ്‍, ജെന്‍സി ജോണ്‍സന്‍, ആന്‍സി ജോയ്, പ്രിയങ്ക അമല്‍, 'അരങ്ങ് 2024' കണ്‍വീനര്‍ ജോസഫ് സാജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.