ആലാറ്റിൽ: പഴയകാല ഒർമ്മകളുടെ ചരിത്രം വരച്ചു കാട്ടി ആലാറ്റിൽ സെന്റ് മേരീസ് ഇടവകയിലെ കെ സി വൈ എം ഒരുക്കിയ പുൽക്കൂടും ക്രിസ്മസ് ആഘോഷവും ശ്രദ്ധേയമായി. സമീപപ്രദേശങ്ങളിൽ വെച്ച് ഏറ്റവും വലിയ പൂൽകൂടും പുരാതന മാതൃകയിൽ ജെറുസലേം നഗരവും ആകർഷകമായി പുനസൃഷ്ടിക്കുകയാണ് ചെയ്തത്. ക്രിസ്തുമസിന്റെ സന്ദേശം നൽകുന്നതും ചരിത്ര സംഭവങ്ങളെ ഓർമ്മപ്പെടുത്തുന്നതുമായ രീതികളിൽ ആയിരുന്നു ആഘോഷം. തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. സിജു പൂത്തൻപുര കാർമികത്വം വഹിച്ചു. ജസ്ബിൻ ജെയിംസ് കളപ്പുരയിൽ, നിഖിൽ ജോളി വടക്കേക്കര, ഷാജു കളപ്പുരക്കൽ, സായൂജ് കളപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിൽ യുവജനങ്ങളും കൈകാരന്മാർ, സിസ്റ്റേഴ്സ്, മതാധ്യാപകർ, ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ എന്നിവരും പരിപാടികൾ സംഘടിപ്പിക്കുന്നതിനായി സഹകരിച്ചു.