കെ.സി.വൈ.എം 65-ാം വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചു

എറണാകുളം   അങ്കമാലി മേജര്‍ അതിരൂപതയുടെ 65-ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത വികാരി ജനറാള്‍ റവ ഡോ. വര്‍ഗീസ് പൊട്ടക്കല്‍ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ 65-ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത വികാരി ജനറാള്‍ റവ ഡോ. വര്‍ഗീസ് പൊട്ടക്കല്‍ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുന്നു.
Published on

ആലുവ: എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയുടെ 65-ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ആലുവ നിവേദിത പാസ്റ്റര്‍ സെന്ററില്‍ വച്ച് നടന്നു. എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത വികാരി ജനറാള്‍ റവ ഡോ. വര്‍ഗീസ് പൊട്ടക്കല്‍ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത സമിതി പ്രസിഡന്റ് ടിജോ പടയാട്ടില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജൂലിയസ് കറുകന്തറ, അതിരൂപത ജനറല്‍ സെക്രട്ടറി ജെറിന്‍ പാറയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂ തച്ചില്‍, ട്രഷറര്‍ മാര്‍ട്ടിന്‍ വര്‍ഗീസ്, മുന്‍ അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്‍പ്പാന്‍, സംസ്ഥാന സെക്രട്ടറി തുഷാര തോമസ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം സൂരജ് ജോണ്‍ പൗലോസ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി യുവജനങ്ങള്‍ നവയുഗ സൃഷ്ടിക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയ്ക്ക് ലൈറ്റ് ഓഫ് ട്രൂത്ത് അസോസിയേറ്റ് ചീഫ് എഡിറ്റര്‍ റവ. ഫാ നിധിന്‍ പനവേലില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 2023-2024 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ താഴെ പറഞ്ഞിരിക്കുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ജിസ്‌മോന്‍ ജോണി (കൊരട്ടി ഫൊറോന), ജനറല്‍ സെക്രട്ടറി: ജെറിന്‍ പാറയില്‍ (വൈക്കം ഫൊറോന), ട്രഷറര്‍: മാര്‍ട്ടിന്‍ വര്‍ഗീസ് (ചേര്‍ത്തല ഫൊറോന), സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍: റിസോ തോമസ് (മൂക്കന്നൂര്‍ ഫൊറോന), ആന്‍ മരിയ ബിജു (കിഴക്കമ്പലം ഫൊറോന), സംസ്ഥാന സെനറ്റ് അംഗങ്ങള്‍: ജോസഫ് സാജു (കറുകുറ്റി ഫൊറോന), പ്രിയങ്ക ദേവസി (അങ്കമാലി ഫൊറോന), വൈസ് പ്രസിഡണ്ടുമാര്‍: സില്ല നിക്‌സണ്‍ (എറണാകുളം ഫൊറോന), ഷെയ്‌സണ്‍ തോമസ് (പറവൂര്‍ ഫൊറോന), ജോയിന്റ് സെക്രട്ടറിമാര്‍: ജിലു ജോജി (തൃപ്പൂണിത്തുറ ഫൊറോന), അമല്‍ ജോസ് (കാഞ്ഞൂര്‍ ഫൊറോന), ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍: മെല്‍വിന്‍ വില്‍സണ്‍ (മൂഴിക്കുളം ഫൊറോന), ജെന്‍സി ജോണ്‍സന്‍ (പള്ളിപ്പുറം ഫൊറോന), ടെക്സ്സണ്‍ കെ മാര്‍ട്ടിന്‍ (വല്ലം ഫൊറോന), എബിന്‍ ജോണ്‍ (ഇടപ്പള്ളി ഫൊറോന).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org