
കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 20-യുടെ ലോഗോ പ്രകാശനം തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നിര്‍വ്വഹിച്ചു. 32 രൂപതകളിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുള്ള കലാ സാഹിത്യ മത്സരങ്ങള്‍ ഡിസംബര്‍ 15 വരെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണു മത്സരങ്ങള്‍ നടത്തുന്നത്. സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചേലക്കര, സെക്രട്ടറി അനൂപ് പുന്നപ്പുഴ, അഖില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപതാംഗം സെന്റോയാണ് ലോഗോ രൂപകല്‍പന ചെയ്തത്.