ഇന്ധന ഉപഭോക്താക്കൾക്ക് ഒരു രൂപ സഹായം നൽകി കെ.സി.വൈ.എം

ഇന്ധന ഉപഭോക്താക്കൾക്ക് ഒരു രൂപ സഹായം നൽകി കെ.സി.വൈ.എം
Published on

ഫോട്ടോ അടിക്കുറിപ്പ്‌: കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്ധനവില വർദ്ധന വിൽ പ്രതിഷേധിച്ച് ഇന്ധന ഉപഭോക്താക്കൾക്ക് ഒരു രൂപ സഹായം നൽകുന്ന പരിപാടി റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.


ഇന്ധന വില വർദ്ധനവിൽ കെ.സി.വൈ.എം എറണാകുളം അങ്കമാലി അതിരൂപതയുടെ വേറിട്ട പ്രതിഷേധം.ഇന്ധന ഉപഭോക്താക്കളായ സാധാരണക്കാർക്ക് ഒരു രൂപ സഹായം നൽകിയാണ് ഇന്ധന വില വർദ്ധനവിലെ പ്രതിഷേധം രേഖപ്പെടുത്തിയത്. അങ്കമാലി ചർച്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ ഒരു രൂപ സഹായ വിതരണം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. നികുതി ഭാരം കുറച്ച് ഇന്ധന വില വർദ്ധനവിൽ അയവുണ്ടാക്കണമെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു.  കെ.സി.വൈ.എം അതിരൂപത പ്രസിഡണ്ട് സൂരജ് ജോൺ പൗലോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം ഡയറക്ടർ ഫാ.സുരേഷ് മൽപാൻ, മുൻ പ്രസിഡണ്ട് ടിജോ പടയാട്ടിൽ, ഫാ. സിബിൻ മനയംപിള്ളി, ഭാരവാഹികളായ ജിസ് മോൻ ജോണി, അഖിൽ സണ്ണി, റോബർട്ട് തെക്കേക്കര, അനീഷ് മണവാളൻ, ഡൈമിസ് ഡേവിസ്, ഫൊറോന പ്രസിഡണ്ടുമാരായ റിസോ തോമസ്, ആൽബിൻ വിതയത്തിൽ, അഖിൽ ജോസഫ്, ജെസ്റ്റോ, ജോസഫ് സാജു, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org