കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപത 2021-2023 പുതിയ ഭാരവാഹികള്‍

കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപത 2021-2023 പുതിയ ഭാരവാഹികള്‍

ചിത്രം: കെ.സി.വൈ.എം  എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ അറുപത്തി മൂന്നാം വാർഷിക ജനറൽ കൗൺസിൽ എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്യുന്നു.


ടിജോ പടയാട്ടിൽ
ടിജോ പടയാട്ടിൽ

കെ.സി.വൈ.എം എറണാകുളം അങ്കമാലി അതിരൂപത സമിതിയുടെ അറുപത്തി മൂന്നാം വാർഷിക ജനറൽ കൗൺസിൽ കലൂർ റിന്യൂവൽ സെൻ്ററിൽ നടന്നു. ഞായറാഴ്ച നടന്ന കൗൺസിൽ എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ. ആൻ്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സൂരജ് ജോൺ പൗലോസ് യോഗത്തിന്  അധ്യക്ഷത വഹിച്ചു. നിയമാവലി ചർച്ച, റിപ്പോർട്ട്, കണക്ക്,  എന്നിവ കൗൺസിലിൽ ഉണ്ടായിരിന്നു. മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ ബിനു ജോൺ, ഷിജോ മാത്യു , ഡയറക്ടർ ഫാ. സുരേഷ് മൽപാൻ,  അസി. ഡയറക്ടർ ഫാ. മാത്യു തച്ചിൽ, ജനറൽ സെക്രട്ടറി ജിസ് മോൻ ജോൺ, ട്രഷറർ അഖിൽ സണ്ണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ താഴെ പറയുന്നവരെ കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപതയുടെ 2021-2023 വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

ജെറിൻ പാറയിൽ
ജെറിൻ പാറയിൽ
പ്രസിഡണ്ട്: ടിജോ പടയാട്ടിൽ
ജനറൽ സെക്രട്ടറി: ജെറിൻ പാറയിൽ
ട്രഷറർ: മാർട്ടിൻ വർഗീസ്
വൈസ് പ്രസിഡണ്ടുമാർ: പ്രിയ ജോർജ്, കിരൺ ക്ലീറ്റസ്
ജോയിൻ്റ് സെക്രട്ടറി: റിസോ തോമസ്
സെനറ്റ് മെമ്പേഴ്സ്: ജിസ് മോൻ ജോണി, ജിൻഫിയ ജോണി
സിൻഡിക്കേറ്റ് മെമ്പേഴ്സ്:  സൂരജ് ജോൺ പൗലോസ്, ജിസ്മി ജിജോ
ഓർഗനൈസിംഗ് സെക്രട്ടറിമാർ: ബവ്റിൻ ജോൺ, ജിതിൻ തോമസ്, ഡിവോൺ പനയ്ക്കൽ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org