അശ്വിന്‍ ആന്റോ ചെയര്‍മാന്‍; അലീറ്റ മനോജ് ജനറല്‍ സെക്രട്ടറി

കേരള കാത്തലിക്ക് സ്റ്റുഡന്റ്‌സ് ലീഗ്‌
അശ്വിന്‍ ആന്റോ ചെയര്‍മാന്‍; അലീറ്റ മനോജ് ജനറല്‍ സെക്രട്ടറി

കേരള കാത്തലിക്ക് സ്റ്റുഡന്റ്‌സ് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ നേതൃത്വപരിശീലന ഇലക്ഷന്‍ ക്യാമ്പ് കൊച്ചി പാലാരിവട്ടം പി.ഒ.സി.യില്‍ വച്ച് നടത്തുകയുണ്ടായി. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സംസ്ഥാന ക്യാമ്പ് കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ബേബി തദേവൂസ് ക്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍, ജനറല്‍ ഓര്‍ഗനൈസര്‍ മനോജ് ചാക്കോ വൈസ് പ്രസിഡണ്ടുമാരായ ജെമിന്‍. ജെ വാരാപ്പള്ളി സെക്രട്ടറി ജൊവാന വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സെബാസ്റ്റ്യന്‍ വി.പി., റൊണാള്‍ഡ് റോസ്, ഫിലിപ്പ് സിബിച്ചന്‍, ഓഫീസ് സെക്രട്ടറി എല്‍സി ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നേതൃത്വ പരിശീലന ക്ലാസ്സ് ഡോ. അലക്‌സ് ജോര്‍ജ് നയിച്ചു.

ഇലക്ഷന്‍ ക്യാമ്പില്‍ വച്ച് സംസ്ഥാന വിദ്യാര്‍ത്ഥി ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാനായി അശ്വിന്‍ ആന്റോ കെ.എസ്. (ചങ്ങനാശ്ശേരി) ജനറല്‍ സെക്രട്ടറിയായി അലിറ്റ മനോജ് (പാലാ) എന്നിവരെയും ഹയര്‍സെക്കണ്ടറി വിഭാഗം സെക്രട്ടറിമാരായി ജെര്‍ലിന്‍ ജോണ്‍സ് (ഇടുക്കി) ജിസ്‌ന ജോസ് (ഇരിഞ്ഞാലക്കുട) ആനന്ദ് ജോ (കോതമംഗലം) എന്നിവരെയും ഹൈസ്‌കൂള്‍ വിഭാഗം സെക്രട്ടറിമാരായി ജിസി ഡാനിയേല്‍ (മാവേലിക്കര) ക്രിസ്റ്റീന വര്‍ഗീസ് (തിരുവനന്തപുരം മലങ്കര) കെവിന്‍ ബോസ് (കോട്ടപ്പുറം) എന്നിവരെയും യു.പി. വിഭാഗം സെക്രട്ടറിമാരായി എയ്ഞ്ചല്‍ സിലിയ (എറണാകുളം- അങ്കമാലി) ഐറിന്‍ ഡേവിഡ് (വരാപ്പുഴ) ഫിവ വി (തിരുവനന്തപുരം ലാറ്റിന്‍) അല്‍വിന്‍ ജോസ് (കോട്ടയം) എന്നിവരെയും തെരഞ്ഞെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org