

കൊച്ചി: മദ്യശാലകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ സി ബിസി മദ്യ ലഹരി വിരുദ്ധ സമിതി എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ നില്പ് സമരം നടത്തി.
മദ്യശാലകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും മെട്രോ സ്‌റ്റേഷനുകളില്‍ മദ്യവില്പന തുടങ്ങാനുമുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നില്പ് സമരം സംഘടിപ്പിച്ചത്.
ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ കയറിയ എല്‍ ഡി എഫ് സര്‍ക്കാര്‍ സാമ്പത്തിക നേട്ടത്തിനായി ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വര്‍ധിപ്പിച്ചു മദ്യം സുലഭമായി ലഭിക്കാനുള്ള എല്ല മാര്‍ഗങ്ങളും സ്വീകരിച്ചെന്ന് കെ സി ബി സി മദ്യ ലഹരി വിരുദ്ധ സമിതി ആരോപിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് മദ്യത്തിന്റെ കുത്തൊഴുക്കാണ് കാണപ്പെടുന്നത്.
സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍ ഇവരുടെ ക്ഷേമത്തിനായി നിലയുറപ്പിക്കേണ്ട സര്‍ക്കാര്‍ സംവിധാനം മദ്യപ്പുഴ ഒഴുക്കുന്നതിനും ബാര്‍ മുതലാളിമാരുടെ സംരക്ഷകരായി അധഃപതിച്ചത് അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹര്‍വുമാണ്.
വിളിപ്പാടകലെ എത്തി നില്‍ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ തെറ്റായ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. സമിതി മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍, സിസ്റ്റര്‍ മരിയൂസ, ചെറിയാന്‍ മുണ്ടാടന്‍, കെ.വി ജോണി, സിസ്റ്റര്‍ ജോയ്‌സി, സുഭാഷ് ജോര്‍ജ്, ചാക്കോച്ചന്‍ കരുമത്തി ,ജോണി പിടിയത്ത്, ഗ്രേസി മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.