
കൊച്ചി: കെസിബിസിയുടെ വിധവാ കൂട്ടായ്മയായ കെസിബിസി യൂദിത്ത്-നവോമി ഫോറത്തിനു പുതിയ നേതൃത്വം. സംസ്ഥാന പ്രസിഡന്റായി ഫിലോമിന തോമസ് (എറണാകുളം-അങ്കമാലി അതിരൂപത) ജനറല്‍ സെക്രട്ടറിയായി ശ്രീമതി മേരി ജോണ്‍ (കോട്ടപ്പുറം രൂപത) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാര്‍: ഷെര്‍ളി ലൂയിസ് (വരാപ്പുഴ അതിരൂപത), ലിസി സെബാസ്റ്റ്യന്‍ (കോതമംഗലംരൂപത), സെക്രട്ടറിമാര്‍: മോളി ജോസഫ് (പാലാ രൂപത), സാലി ജേക്കബ്്് (മൂവാറ്റുപുഴ രൂപത), ട്രഷറര്‍: സൂസി ക്ലമന്റ് (തിരുവനന്തപുരം അതിരൂപത-ലാറ്റിന്‍) ആനിമേറ്റര്‍മാര്‍: സി. ലില്ലി ജോസഫ്, സി. കാരുണ്യ സിഎംസി.
കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും യൂദിത്ത്-നവോമി ഫോറം ഡയറക്ടറുമായ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, പി.റ്റി.ഐ. ഡീന്‍ ഓഫ് സ്റ്റഡീസ് റവ. ഫാ ടോണി കോഴിമണ്ണില്‍ എന്നിവര്‍ തെരഞ്ഞെടുപ്പു സമ്മേളനത്തിന് നേതൃത്വം നല്കി.