കെ സി ബി സി മീഡിയ കമ്മീഷന്‍ നടത്തിയ 35 ) മത് അഖില കേരള പ്രൊഫഷണല്‍ നാടകമേളയുടെ ഫലം പ്രഖ്യാപിക്കുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
മികച്ച നാടകം : മുച്ചീട്ടു കളിക്കാരന്റെ മകള്‍,
മികച്ച രണ്ടാമത്തെ നാടകം : അനന്തരം,
മികച്ച സംവിധാനം :
രാജേഷ് ഇരുളം ( മുച്ചീട്ടു കളിക്കാരന്റെ മകള്‍ )
മികച്ച രചന : മുഹാദ് വെമ്പായം (അനന്തരം )
മികച്ച നടന്‍ : റഷീദ് മുഹമ്മദ് (അനന്തരം )
മികച്ച നടി : ഐശ്വര്യ ( അന്ന ഗാരേജ്.) എന്നിവരാണ് പ്രധാന അവാര്‍ഡ് ജേതാക്കള്‍.
സെപ്റ്റംബര്‍ 23 മുതല്‍ പി ഒ സി യില്‍ നടന്ന മത്സരത്തില്‍ 7 നാടകങ്ങളാണ് അവതരിപ്പിച്ചത്.
സെപ്റ്റംബര്‍ 30 വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ കെസിബിസി മീഡിയ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസും നടന്‍ ജോജു ജോര്‍ജും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു .
നടന്‍ കൈലാഷ്, സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍, സി ആര്‍ മഹേഷ് എം എല്‍ എ, ടി എം എബ്രഹാം, പൗളി വത്സന്‍, ഫാ ജേക്കബ് പാലയ്ക്കപ്പിള്ളി, ഫാ എബ്രഹാം ഇരിമ്പിനിക്കല്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗാന്ധിഭവന്‍ തിയേറ്റര്‍ ഇന്ത്യയുടെ നാടകം 'യാത്ര' അവതരിപ്പിച്ചു.