കെ സി ബി സി, ഫാ. മാത്യു നടക്കല്‍ മതാധ്യാപക അവാര്‍ഡുകള്‍ നല്കി

കെ സി ബി സി, ഫാ. മാത്യു നടക്കല്‍ മതാധ്യാപക അവാര്‍ഡുകള്‍ നല്കി
Published on

കൊച്ചി: കത്തോലിക്കാസഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കെ സി ബി സി, 'ഫാ. മാത്യു നടക്കല്‍ മതാധ്യാപക അവാര്‍ഡ്' വരാപ്പുഴ അതിരൂപതയുടെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പാപ്പാളി ഹാളില്‍ വച്ച് നല്കുകയുണ്ടായി.

കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളില്‍ നിന്നുമുള്ള മതാധ്യാപകര്‍ക്കാണ് അവാര്‍ഡു വിതരണം ചെയ്തത്. ഡോ. ജെയിംസ് ടി. ജോസഫ് തിരുവനന്തപുരം മേജര്‍ അതിരൂപത, ശ്രീ. യു.കെ. സ്റ്റീഫന്‍ കോട്ടയം അതിരൂപത, ശ്രീ. ജോസഫ് അലോഷ്യസ് വരാപ്പുഴ അതിരൂപത എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്കിയത്.

ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അധ്യക്ഷനായിരുന്നു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ നല്കി.

പിഒസി ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, ഡോ. ജെയിംസ് ടി. ജോസഫ്, റവ. ഫാ. വിന്‍സന്റ് നടുവിലെപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

നടക്കല്‍ കുടുംബത്തെ പ്രതിനിധീകരിച്ച് റവ. ഫാ. ജോര്‍ജ് നടക്കല്‍ സന്നിഹിതനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org