കെ സി ബി സി  സമ്മേളനം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം 2023 ജൂലൈ 31 തിങ്കളാഴ്ച  രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍വച്ച് നടക്കും. ''കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ - ഒരു ദൈവശാസ്ത്ര പ്രതികരണം 'എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഡോ.  അഗസ്റ്റിന്‍ കല്ലേലി  പ്രബന്ധം അവതരിപ്പിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍  വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷ വഹിക്കും. ദെവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. ശ്രീ റൈഫന്‍, ശ്രീമതി ടെസ്സി,ശ്രീ ജോബി തോമസ്, ശ്രീ വര്‍ഗീസ് കെ. ചെറിയാന്‍ എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.

2023 ജൂലൈ 31  തിങ്കളാഴ്ച വൈകിട്ട് 5-ന് കെസിബിസി സമ്മേളനം ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് 4 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ ആണ് ധ്യാനം നയിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org