കെസിബിസി സമ്മേളനം ഓഗസ്റ്റ് 1 മുതല്‍ 5 വരെ

Published on

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം 2022ആഗസ്റ്റ് 1 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍വച്ച് നടക്കും. ''വിശ്വാസപരിശീലനം സമീപനങ്ങളും വെല്ലുവിളികളും''എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഡോ. ടോബി ജോസഫ് SJ പ്രബന്ധം അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷ വഹിക്കും. ദെവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. റവ. ഡോ. ജോയി പുത്തന്‍വീട്ടില്‍, റവ. ഡോ. സാജന്‍ പിണ്ടിയാന്‍, റവ. ഡോ. ജോളി കരിമ്പില്‍, ഡോ. മിലന്‍ ഫ്രാന്‍സ്, ശ്രീ. അനില്‍ മാനുവല്‍ എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.

2022 ആഗസ്റ്റ് 1 തിങ്കളാഴ്ച വൈകിട്ട് 5ന് കെസിബിസി സമ്മേളനം ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് 2 മുതല്‍ 5 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയില്‍ ആണ് ധ്യാനം നയിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org