കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: വിശ്വാസപരിശീലനരംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്കിയിട്ടുള്ള മതാധ്യാപകര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള 2022-ലെ അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിച്ചു. അവാര്‍ഡ് ജേതാക്കള്‍ തൃശ്ശൂര്‍ അതിരൂപതയിലെ ലൂര്‍ദ് കത്തീഡ്രല്‍ ഇടവകാംഗമായ ഡോ. ഇഗ്‌നാത്തിയോസ് ആന്റണി, പുനലൂര്‍ രൂപതയിലെ കടമ്പനാട് ലൂര്‍ദ് മാതാ കാത്തോലിക്കാ പള്ളി ഇടവകാംഗമായ ശ്രീമതി ജോസഫി എ, മൂവാറ്റുപുഴ രൂപതയിലെ കാഞ്ഞിക്കുളം ഹോളി ഫാമിലി മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമായ ശ്രീ. ബിനോയ് വര്‍ഗീസ് എന്നിവരാണ്.

കേരളസഭയിലെ മതബോധനരംഗത്ത് പ്രശംസനീയമായ സംഭാവനകള്‍ നല്കി കടന്നു പോയ ഫാദര്‍ മാത്യു നടയ്ക്കലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കല്‍ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍. 2022 ഡിസംബര്‍ 5-ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡു സമര്‍പ്പണം നടത്തുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org