കെ സി ബി സി ബൈബിള്‍ പാരായണ മാസാചരണം ഉദ്ഘാടനം ചെയ്തു

കെ സി ബി സി ബൈബിള്‍ പാരായണ മാസാചരണം ഉദ്ഘാടനം ചെയ്തു

ബൈബിള്‍ പാരായണ മാസാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 1122023ന് കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച്് കേരളകത്തോലിക്ക മെത്രാന്‍ സമിതിയുടെ ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാനും ഇടുക്കി രൂപതാദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവ് നിര്‍വഹിച്ചു. കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഡീന്‍ ഓഫ് സ്റ്റഡീസ് റവ. ഫാ. ടോണി കോഴിമണ്ണില്‍, കോതമംഗലം രൂപതാ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ കളത്തൂര്‍, വികാരി റവ. ഫാ. തോമസ് ചെറുപറമ്പില്‍, കോതമംഗലംരൂപതാ മീഡിയാ സെക്രട്ടറി ഫാ. ജെയിംസ് മുണ്ടോലിക്കല്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ബൈബിള്‍ വായിച്ചുകൊണ്ട് അഖണ്ഡബൈബിള്‍ പാരായണ മാസാചരണത്തിന് തുടക്കം കുറിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org