കെ സി ബി സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കെ സി ബി സി അവാര്‍ഡുകള്‍ വിതരണം ചെയ്തു
Published on

കൊച്ചി: കേരള കത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ (കെ സി ബി സി) നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ സി ബി സി മീഡിയ അവാര്‍ഡ് വിതരണവും വിവിധ അവാര്‍ഡ് സമര്‍പ്പണ സമ്മേളനവും പി ഒ സി യില്‍ നടന്നു. സമ്മേളനം കേരള നിയമ വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി രാജീവ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ആന്റണി വാലുങ്കല്‍ പിതാവ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണത്തില്‍ മന്ത്രി പി. രാജീവ്, സത്യം, നീതി, മനുഷ്യ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെയും സാംസ്‌കാരിക ഇടപെടലുകളുടെയും സാമൂഹിക പ്രാധാന്യം എടുത്തു പറഞ്ഞു. ചടങ്ങില്‍ ടി ജെ വിനോദ് എം എല്‍ എ ആശംസകള്‍ അര്‍പ്പിച്ചു. മാധ്യമം, സാഹിത്യം, ദാര്‍ശനിക ചിന്ത, യുവപ്രതിഭ, ഗുരുസേവനം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കാണ് ഈ വര്‍ഷത്തെ കെ സി ബി സി അവാര്‍ഡുകള്‍ സമ്മാനിച്ചത്.

മീഡിയ അവാര്‍ഡ് ടോം ജേക്കബ്, സാഹിത്യ അവാര്‍ഡ് വി ജെ ജെയിംസ് ദാര്‍ശനിക അവാര്‍ഡ് റവ. ഡോ. തോമസ് വള്ളിയാനിപ്പുറം, യുവ പ്രതിഭ (യങ് ടാലന്റ്) അവാര്‍ഡ് സ്‌റ്റെഫി സേവ്യര്‍, ഗുരുപൂജ അവാര്‍ഡ് ബേബിച്ചന്‍ ഏര്‍ത്തയില്‍, ജോര്‍ജ് മരങ്ങോളി, ഫാ. ജോണ്‍ വിജയന്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. ജെയിംസ് കെ സി മണിമല അവാര്‍ഡ് ബ്രിട്ടോ വിന്‍സന്റിന് സമ്മാനിച്ചു.

സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തുകയും മൂല്യാധിഷ്ഠിതമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതാണ് കെ സി ബി സി അവാര്‍ഡുകളുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിഷപ് ആന്റണി വാലുങ്കല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും വൈദികരും സന്യാസിനീസന്യാസികളും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു. പി ഒ സി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ യോഗത്തിന് നന്ദി അര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org