കെ സി ബി സി മദ്യവിരുദ്ധ സമിതി രജത ജൂബിലി സമ്മേളനം നടത്തി

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളംഅങ്കമാലി അതിരൂപത 25ാം വാര്‍ഷികവും രജത ജൂബിലി ഉദ്ഘടന സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ അതിരൂപത വികാരി ജനറാള്‍ റവ ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഷൈബി പാപ്പച്ചന്‍, ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ. പോള്‍ കാരാച്ചിറ, കെ.എ. പൗലോസ്, ടി. എം. വര്‍ഗീസ്, ശോശാമ്മ തോമസ് എന്നിവര്‍ സമീപം.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളംഅങ്കമാലി അതിരൂപത 25ാം വാര്‍ഷികവും രജത ജൂബിലി ഉദ്ഘടന സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ അതിരൂപത വികാരി ജനറാള്‍ റവ ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഷൈബി പാപ്പച്ചന്‍, ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ. പോള്‍ കാരാച്ചിറ, കെ.എ. പൗലോസ്, ടി. എം. വര്‍ഗീസ്, ശോശാമ്മ തോമസ് എന്നിവര്‍ സമീപം.

കൊച്ചി: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലഹരി മാഫിയ സംസ്ഥാനത്ത് പിടി മുറുക്കുന്നതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എറണാകുളംഅങ്കമാലി അതിരൂപത രജത ജൂബിലി സമ്മേളനം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വ്യാപനം വര്‍ധിച്ചു.

ദീര്‍ഘ ദൂര യാത്രകളും, കലാമേളകളും ലഹരി വസ്തുക്കളുടെ ഉപഭോഗത്തിന് മറയാകുന്നു.

കേരളം മയക്കുമരുന്ന് മാഫിയകളുടെ ഹബ്ബായി മാറി.

ലഹരി വിമുക്ത കൊച്ചിക്കായി സര്‍ക്കാരിന്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമാണ് മദ്യ ,ലഹരി അമര്‍ച്ചക്ക് വേണ്ടത്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ജന വഞ്ചനയാണ് പ്രകടമാകുന്നത്.

ലഹരി വസ്തുക്കള്‍ക്കെതിരെ നിരന്തര പോരാട്ടത്തിലാണ് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ കീഴിലുള്ള മദ്യവിരുദ്ധ കമ്മീഷന്‍. സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള സഭയുടെ പ്രതിജന്താ ബന്ധതയുടെ പ്രതിഫലനമാണ്. വരുംതലമുറ ക്കുള്ള സഭയുടെ ഏറ്റവും മഹത്തായ ഒരു ശ്രുശ്രഷ കൂടിയാണ് ഇത് മയക്കു മരുന്നിന്റെ ദൂഷ്യം സ്‌കൂള്‍ പാം പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. 99 ശതമാനം കുറ്റകൃത്യങ്ങളുടെയും പ്രേരകശക്തി മദ്യം , ലഹരി വസ്തുക്കള്‍ തന്നെയാണ്. ലഹരിക്കെതിരെ വിദ്യാലയങ്ങളില്‍ പോരാട്ടം ശക്തമാക്കണം. സര്‍ക്കാര്‍ മദ്യ വരുമാനം ഉപക്ഷിക്കണം. ലഹരിക്കെതിരെ പോരാടാന്‍ സഭ തലത്തില്‍ യുവജന ഭ്രുതകര്‍മ സേന വേണം.ലഹരി മരുന്നിനെതിരെ സ്‌കൂള്‍ തലത്തില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കുമ്പോള്‍ മദ്യ, ലഹരി വിരുദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണം.

മദ്യ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് യാതൊരുവിധ മുന്‍ഗണനയും സഭ കാര്യങ്ങളില്‍ നല്കരുത്.

മദ്യശാലകളുടെ മേല്‍ പഞ്ചായത്തുകള്‍ക്കുള്ള അധികാരം സര്‍ക്കാര്‍ തിരികെ നല്‍കണം.

കേരളത്തിലെ മദ്യ ലഹരി ആസക്തിയുടെ കണക്കെടുപ്പ് നടത്തുക.

സെമിനാരികളിലും സന്യസ്ത രൂപീകരണത്തിലും മദ്യവിരുദ്ധ പാംങ്ങള്‍ ഉള്‍പ്പെടുത്തണം. കൂടാതെ ഒന്നാം ക്ലാസ്സു മുതലുള്ള മതബോധന പാഠാവലിയില്‍ മദ്യവിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. സഭയുടെ സ്‌കൂളുകളിലും, കോളേജുകളിലും ,മറ്റു സ്ഥാപനങ്ങളിലും മതബോധന ക്ലാസ്‌കളിലും എല്ലാ ദിവസവും ലഹരി വിരുദ്ധ പ്രതിജന്ത ചൊല്ലുകയും തുടര്‍ച്ചയായ ബോധവല്‍ക്കരണ സംവിധാനങ്ങള്‍ ക്രമീകരിക്കുകയും വേണം.

സര്‍ക്കാര്‍ മദ്യ ലഭ്യത പ്രതിവര്‍ഷം വര്‍ധിപ്പിച്ച് കൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്.

ലഹരിക്കേസുകളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന് സമിതി രജത ജൂബിലി സമ്മേളന പ്രമേയം കുറ്റപ്പെടുത്തി.

നാടെങ്ങും മദ്യമൊഴുക്കി കുടുംബം തകര്‍ക്കുന്നവരെ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് ജനാധിപത്യ പ്രക്രിയയിലൂടെ തിരിച്ചടി നല്‍കണം.

മദ്യപിക്കുന്ന ശീലമില്ലാത്തവരെപ്പോലും കുടിപ്പിച്ചേ അടങ്ങൂ എന്ന ദുര്‍വാശിയോടെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മദ്യനയം ആവിഷ്‌കരിച്ചിരിക്കുന്നതും നടപ്പാക്കികൊണ്ടിരിക്കുന്നതും ഇത് തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

മദ്യ വ്യാപനത്തിന്റെ നടത്തിപ്പുകാരായ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ലഹരി വിരുദ്ധ നീക്കങ്ങള്‍ തട്ടിപ്പും ജനവഞ്ചനയുമാണ്. മയക്കുമരുന്നുകളും സംസ്ഥാനത്ത് വ്യാപകമായി.

ബാറുകളുടെ എണ്ണം കുറഞ്ഞാല്‍ മയക്കുമരുന്നു വ്യാപനം വര്‍ധിക്കുമെന്ന് പറഞ്ഞവര്‍ മൂഡ സ്വര്‍ഗത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചതായി സമ്മേളനം ഓര്‍മ്മപ്പെടുത്തി. ലഹരിപദാര്‍ത്ഥങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി അനിവാര്യമാണ്. മദ്യവര്‍ജനത്തിനായി ചെറുവിരല്‍ അനക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതായി സമിതി കുറ്റപ്പെടുത്തി.

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടികളാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് സമിതി രജത ജൂബിലി സമ്മേളനം കൂട്ടി ചേര്‍ത്തു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സമിതി 25ാം വാര്‍ഷികവും രജത ജൂബിലി ഉദ്ഘാടനവും അതിരൂപത വികാരി ജനറാള്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സമിതി അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു.

കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ടി.എം വര്‍ഗീസ് സെമിനാര്‍ നയിച്ചു. ഡയറക്ടര്‍ ഫാ. ടോണി കോട്ടയ്ക്കല്‍ , ഫാ.പോള്‍ കാരച്ചിറ ,ജോണ്‍സണ്‍ പാട്ടത്തില്‍, ഷൈബി പാപ്പച്ചന്‍, എം.പി. ജോസി, സിസറ്റര്‍ ജോയ്‌സി, സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ മരിയൂസ, ശോശാമ്മ തോമസ്, ചെറിയാന്‍ മുണ്ടാടന്‍, ജോര്‍ജ് ഇമ്മാനുവല്‍, കെ.വി ജോണി, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത്,ജെയിംസ് ഇലവുംകുടി, കെ.വി. ഷാ, ബെന്നി തോമസ്, വര്‍ഗീസ് കോളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org