കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി “വിമോചനയാത്ര”

Published on

കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്ക്കരണവും പ്രതിഷേധവും സമന്വയിപ്പിച്ചുകൊണ്ട് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന "വിമോചനയാത്ര" നവംബര്‍ 15-ന് തിരുവനന്തപുരത്തു നിന്നാരംഭിച്ചു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 2 വരെ തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡു വരെയാണ് യാത്ര. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജനറല്‍ ക്യാപ്റ്റനായി യാത്ര നയിക്കും. സംസ്ഥാന ഭാരവാഹികളായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള എന്നിവരാണ് ജാഥാ ക്യാപ്റ്റന്‍മാര്‍.

തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അങ്കണത്തില്‍ നടന്ന വിമോചനയാത്രാ സമ്മേളനം കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയിത്രി സുഗതകുമാരി, വി.എം. സുധീരന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, വി.ഡി. രാജു വല്യാറയില്‍, വൈ. രാജു, യോഹന്നാന്‍ ആന്‍റണി, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ലെനിന്‍ രാജ്, ഫാ. ഡോണി പോള്‍, എഫ്. എം. ലാസര്‍, രാജന്‍ ഉറുമ്പില്‍, ജോസ് ചെമ്പിശ്ശേരി, ഫാ. പോള്‍ കാരാ ച്ചിറ, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, ആന്‍റണി ജേക്കബ് ചാവറ, ബനഡിക്ട് ക്രിസോസ്റ്റം, തോമസുകുട്ടി മണക്കു ന്നേല്‍, തങ്കച്ചന്‍ വെളിയില്‍, ഷിബു കാച്ചപ്പിള്ളി, തങ്ക ച്ചന്‍ കൊല്ലക്കൊമ്പില്‍ തു ടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org