കെസിബിസി പ്രൊ-ലൈഫ് സമിതിക്ക് പുതിയ നേതൃത്വം

കെസിബിസി പ്രൊ-ലൈഫ് സമിതിക്ക് പുതിയ നേതൃത്വം

കൊച്ചി: മനുഷ്യജീവന്‍റെ സമഗ്രസംരക്ഷണത്തിനും മഹത്ത്വത്തിനും പൂര്‍ണതയ്ക്കുമായി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലൂടെ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊ-ലൈഫ് സമിതിക്കു പുതിയ സംസ്ഥാന നേതൃത്വം. സംസ്ഥാന പ്രസിഡന്‍റായി സാബു ജോസ് (എറണാകുളം-അങ്കമാലി അതിരൂപത, സീറോ മലബാര്‍ സഭയുടെ പ്രൊ-ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി, പബ്ലിക് അഫയേഴ്സ് സമിതി അംഗം, ന്യൂമാന്‍സ് അസോ സിയേഷന്‍ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ്, ഗുഡ് ന്യൂസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചുവരുന്നു.

പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ ഇടവകാംഗം), ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍ (കൊച്ചി രൂപത, 'പ്രൊ എക്ലേഷ്യ എത്ത് പൊന്തിഫിച്ചെ' എന്ന ബഹുമതി ഫ്രാന്‍സിസ് മാര്‍പാപ്പയില്‍നിന്നും ലഭിച്ചിട്ടുണ്ട്. കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന്‍ അംഗം, കൊച്ചി രൂപത സമുദായ കാര്യലയം പിആര്‍ഒ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യന്‍ ഇടവകാംഗം) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാര്‍: ഉമ്മച്ചന്‍ പി. ചക്കുപുരയ്ക്കല്‍ (ആലപ്പുഴ), ജെയിംസ് ആഴ്ചങ്ങാടന്‍ (തൃശൂര്‍), നാന്‍സി പോള്‍ (ബത്തേരി), സെക്രട്ടറിമാര്‍: മോളി ജേക്കബ് (ബത്തേരി), മാര്‍ട്ടിന്‍ ന്യൂനസ് (വരാപ്പുഴ), റോണ റിബെയ്റോ (കൊല്ലം), ഷിബു കൊച്ചുപറമ്പില്‍ (താമരശേരി), വര്‍ഗീസ് എം.എ. (തൃശൂര്‍), ട്രഷറര്‍: ടോമി പ്ലാത്തോട്ടം (താമരശേരി) ആനിമേറ്റര്‍: സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്സിസി (പാലാ), ജോര്‍ജ് എഫ് സേവ്യര്‍ (കൊല്ലം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊ- ലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശേരി തെരഞ്ഞെടുപ്പു സമ്മേളനത്തിന് നേതൃത്വം നല്കി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org