ആശുപത്രികള്‍ ജീവന്‍റെ സംരക്ഷകരാകണം സംഹാരകരാകരുത് കെ.സി.ബി.സി. പ്രോ-ലൈഫ് സമിതി

Published on

കൊച്ചി: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനാല്‍ ഏഴു മണിക്കുര്‍ ആംബുലന്‍സില്‍ കഴിഞ്ഞ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം മനുഷ്യമഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു കെ സിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി പ്രസ്താവനയില്‍ അറിയിച്ചു. ആയതിനാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇനി ഇത്തരത്തില്‍ ഒരു ജീവനും പൊലിയാതിരിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനു കെസിബിസി പ്രോ- ലൈഫ് സംസ്ഥാന സമിതി നിവേദനം നല്കി.

കൂട്ടിരിപ്പുകാരില്ല, വെന്‍റിലേറ്റര്‍ ഇല്ല, ന്യൂറോസര്‍ജന്‍ ഇല്ല എന്നൊക്കെ കാരണങ്ങള്‍ പറഞ്ഞു കൊല്ലത്തുള്ള ട്രാക്കിന്‍റെ സന്നദ്ധപ്രവര്‍ത്തകരെ മടക്കി അയച്ചവരാണു യഥാര്‍ത്ഥത്തില്‍ മരിച്ച മുരുകന്‍റെ മരണത്തിന് ഉത്തരവാദികള്‍. പണസമ്പാദനം മാത്രം ലക്ഷ്യംവയ്ക്കാതെ ആശുപത്രികള്‍ ജീവന്‍റെ സംരക്ഷകരാകണം; സംഹാരകരാകരുത്. തെറ്റ് ചെയ്തത് എത്ര ഉന്നതരാണെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകണം.

കെസിബിസി പ്രോ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ അഡ്വ. ജോസി സേവ്യര്‍, വൈസ് പ്രസിഡന്‍റുമാരായ ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് തോമസ്, പുളിക്കന്‍, സെക്രട്ടറിമാരായ സെലസ്റ്റിന്‍ ജോണ്‍, സാലു എബ്രഹാം മേച്ചേരില്‍, മാര്‍ട്ടിന്‍ ജെ. ന്യൂനസ്, റോണാ റിബെയ്റോ ആനിമേറ്റര്‍, സി. മേരി ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org