കഥപ്പുരയുമായി കെസിബിസി മീഡിയ കമ്മീഷന്‍

കഥകള്‍ എഴുതാനും കേള്‍ക്കാനും ഇഷ്ടമുള്ളവര്‍ക്കായി
കഥപ്പുരയുമായി  കെസിബിസി മീഡിയ കമ്മീഷന്‍
Published on

കൊച്ചി: കഥകള്‍ എഴുതാനും കേള്‍ക്കാനും ഇഷ്ടമുള്ളവര്‍ക്കായി കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ കഥപ്പുര എന്ന പേരില്‍ ഈ മാസം 30 ന് കൊച്ചി പാലാരിവട്ടം പിഒസിയില്‍ ഏകദിന ക്യാംപ് സംഘടിപ്പിക്കുന്നു. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫ്രാന്‍സിസ് നൊറോണ, രേഖ കെ, പ്രഫ. എം. തോമസ് മാത്യു എന്നിവര്‍ കഥപ്പുര ക്യാംപില്‍ പങ്കെടുക്കും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് കഥപ്പുര.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8281054656 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് പേരും വിലാസവും അയ്ച്ചു രജിസ്റ്റര്‍ ചെയ്യണം

200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8281054656 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് പേരും വിലാസവും അയ്ച്ചു രജിസ്റ്റര്‍ ചെയ്യണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ പുതിയതായി എഴുതിയ കഥ കൂടി കൈയ്യില്‍ കരുതണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org