സര്‍ക്കാരിന്‍റെ ബോധവത്കരണ മദ്യനയം പരാജയം -കെ.സി.ബി.സി.

സര്‍ക്കാരിന്‍റെ ബോധവത്കരണ മദ്യനയം പരാജയം -കെ.സി.ബി.സി.
Published on

കൊച്ചി: സര്‍ക്കാരിന്‍റെ ബോധവത്കരണ മദ്യനയം പരാജയമാണെന്നാണ് ഓണക്കാലത്തെ മദ്യവില്പനയുടെ കുതിച്ചുകയറ്റം കാണിക്കുന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കലൂരില്‍ സംഘടിപ്പിച്ച, മദ്യവിരുദ്ധ നില്പു സമരം ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍റ് കെ. എ.പൗലോസ് കാച്ചപ്പള്ളി അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ചാണ്ടി ജോസ്, എം.പി. ജോസി, ഷൈബി പാപ്പച്ചന്‍, സിസ്റ്റര്‍ റോസ്മിന്‍, സി. ജോണ്‍കുട്ടി, കെ.എ. റപ്പായി, ബാബു പോള്‍, പൗളിന്‍ കൊറ്റമം, ശോശാമ്മ തോമസ്, ഇ.പി. വര്‍ഗീസ്, ആന്‍റു മുണ്ടാടന്‍, ജോര്‍ജ് ഇമ്മാനുവേല്‍, കെ. വി. ചാക്കോച്ചന്‍, സിസ്റ്റര്‍ ബനീസി, ഷീല ജോസ്, സിസ്റ്റര്‍ ആന്‍സില, സിസ്റ്റര്‍ സുമ കട്ടിക്കാരന്‍, സിസ്റ്റര്‍ മരിയറ്റ, ജോസ് ചാലിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org