കെസിബിസി സമ്മേളനം ഓഗസ്റ്റ് 2 മുതല്‍ 6 വരെ

കെസിബിസി സമ്മേളനം ഓഗസ്റ്റ് 2 മുതല്‍ 6 വരെ
Published on

കേരള കത്തോലിക്കാമെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം 2021 ആഗസ്റ്റ് 2 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ ഓണ്‍ലൈനായി നടക്കും. "സുവിശേഷീകരണങ്ങളിലും ദൗത്യങ്ങളിലും മാധ്യമങ്ങളുടെ പങ്ക്"എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഡോ. ജോബി കാവുങ്കല്‍ ആര്‍.സി.ജെ., ഡോ. പോള്‍ മണലില്‍, ശ്രീ. സെര്‍ജി ആന്റണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിക്കും. ഡോ. സിബു ഇരിമ്പിനിക്കല്‍, ഫാ. വില്‍സണ്‍ തറയില്‍, ഫാ. കപ്പിസ്ഥാന്‍ ലോപ്പസ്, ശ്രീ ജെക്കോബി, ശ്രീ ജോഷി ജോര്‍ജ്, മിസ് അലീന എന്നിവര്‍ പഠനവിഷയത്തെ ആസ്പദമാക്കി സംസാരിക്കും.

കത്തോലിക്കാസഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തില്‍ സംബന്ധിക്കും.

2021 ആഗസ്റ്റ് 2 തിങ്കളാഴ്ച വൈകിട്ട് 5-ന് കെസിബിസി സമ്മേളനം ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആഗസ്റ്റ് 3 മുതല്‍ 6 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. വിന്‍സെന്‍ഷന്‍ കോണ്‍ഗ്രിഗേഷന്‍ കോട്ടയം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ റവ. ഫാ. മാത്യു കക്കാട്ടുപിള്ളി ആണ് ധ്യാനം നയിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org