കാരുണ്യയാത്ര സമാപനം ദീപശിഖാ പ്രയാണം തുടങ്ങി

കാരുണ്യയാത്ര സമാപനം ദീപശിഖാ പ്രയാണം തുടങ്ങി

കൊല്ലം: കാരുണ്യ സംസ്കാരത്തിന്‍റെ പ്രകാശം പരത്തുവാന്‍ പ്രൊ-ലൈഫ് തെളിക്കുന്ന ദീപനാളത്തിന് കഴിയട്ടെയെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ച്ബി ഷപ് ഡോ. സൂസപാക്യം. മാര്‍ച്ച് 11 ശനിയാഴ്ച രാവി ലെ 9 മുതല്‍ വൈകുന്നേരം 7 വരെ കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം പി.ഒ.സിയില്‍ നടക്കുന്ന കാരുണ്യ കേരള സന്ദേശയാത്രയുടെ സംസ്ഥാനതല സമാപന യോഗത്തിന് മുന്നോടിയായുള്ള ദീപശി ഖ കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീടിന് കൈമാറി സംസാരിക്കുകയായിരുന്നു ബിഷപ്. കേരള സമൂഹത്തില്‍ കാരുണ്യ സംസ്കാരത്തിന്‍റെ കൈത്തിരി തെളിച്ച കാരുണ്യയാത്ര അനേകര്‍ക്ക് ആലംബമാകുന്ന കൂട്ടായ്മകള്‍ക്ക് തുടക്കമിടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോസ്, ദീപിക തി രുവനന്തപുരം റസിഡന്‍റ് മാനേജര്‍ ഫാദര്‍ ജോണ്‍ അരീക്കല്‍, ചങ്ങനാശ്ശേരി അതിരൂപതാ ലൂര്‍ദ് ഫെറോന വികാരി ഫാദര്‍ ജോസ് വിരുപ്പേല്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിതത്വം ഡയറക്ടര്‍ ഫാദര്‍ എ.ആര്‍. ജോണ്‍, തിരുവനന്തപുരം മലങ്കര അതിരൂപതാ കുടുംബ പ്രേഷിതത്വം ഡയറക്ടര്‍ ഫാദര്‍ ഡാ നിയേല്‍ കുളങ്ങര, പ്രൊ-ലൈഫ് സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, സംസ്ഥാന സെക്രട്ടറി റോണാറിബൈറോ, കാരുണ്യയാത്രാംഗങ്ങളായ ഫ്രാന്‍സിസ്ക, ജോസഫ് എന്നിവരും സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org