കര്‍ഷകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സ്നേഹാദരം

കര്‍ഷകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സ്നേഹാദരം
Published on

അങ്ങാടിപ്പുറം: മണ്ണില്‍ പൊന്നു വിളയിച്ച കര്‍ഷകര്‍ക്കു പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്നേഹാദരം. പാളത്തൊപ്പി ധരിച്ചു കൃഷിപ്പാട്ടുകള്‍ പാടിയാണു ഗ്രാമത്തിലെ കര്‍ഷകരെ കുട്ടികള്‍ വേദിയിലേക്കു സ്വീകരിച്ചത്. കാര്‍ഷിക ചിന്തകള്‍ ഉണര്‍ത്തുന്ന പ്ലക്കാര്‍ഡുകളാല്‍ സ്കൂള്‍ മുറ്റം അവര്‍ അലങ്കരിച്ചു. സ്കളിലെ എന്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഓണത്തിന് ഇലയിട്ടുണ്ണുന്നതിനുമുമ്പു കര്‍ഷകരെ ഓര്‍മിക്കാനും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും പുത്തന്‍ കൃഷിരീതികള്‍ പരിചയപ്പെടാനും കാര്‍ഷികസംഗമം ഒരുക്കിയത്. കൃഷി മറക്കുന്ന പുതുതലമുറയ്ക്ക് ഇതു നവ്യാനുഭവമായി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ അമീര്‍ പാതാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഏലിയാമ്മ തോമസ് ആദ്ധ്യക്ഷ്യം വഹിച്ചു. കൃഷി ഓഫീ സര്‍ കെ.പി. സുരേഷ്, പഞ്ചായത്ത് അംഗം ഫെബില ബേബി, പ്രിന്‍സിപ്പല്‍ ബെനോ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, പിടിഎ പ്രസിഡന്‍റ് ജോണി പുതുപ്പറമ്പില്‍, ശ്രീയുക്ത എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ എ.എന്‍.എസ്. അലീ ന, കെ. ഫാരിസ്, എബി ക്രിസ്റ്റി ഫിലിപ്പ്, ടി. മുഹമ്മദ് ഷീനാന്‍, ഡില്‍ന മാത്യു എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org