
അമല ആയുര്‍വ്വേദാശുപത്രി തുടങ്ങിയ കര്‍ക്കിടക ഔഷധ സ്റ്റാളിന്റെ ഉദ്ഘാടനം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത്കുമാര്‍ നിര്‍വ്വഹിച്ചു. രോഗപ്രതിരോധ ആയുര്‍വ്വേദ ഔഷധകൂട്ടുകള്‍ സ്റ്റാളില്‍ ലഭ്യമാണ്. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോക്ടര്‍മാരായ എം. കേശവന്‍, സിസ്റ്റര്‍ ഓസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.