കരിനിയമങ്ങള്‍ പൊളിച്ചെഴുതണം: ഇന്‍ഫാം

കരിനിയമങ്ങള്‍ പൊളിച്ചെഴുതണം: ഇന്‍ഫാം
Published on

കൊച്ചി: മനുഷ്യനെ കുരുതി കൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന അതിക്രൂരമായ കാട്ടുനിയമങ്ങള്‍ ജനാധിപത്യരാജ്യത്തിന് അപമാനമാണെന്നും പൊളിച്ചെഴുതെണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളുടെ അക്രമത്താല്‍ മനുഷ്യന്‍ സ്വന്തം കൃഷിഭൂമിയില്‍ മരിച്ചുവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ആന ചരിഞ്ഞതിനെ അപലപിക്കുന്നവര്‍ കാട്ടാനയുടെയും കടുവയുടെയും കാട്ടുപന്നിയുടെയും അക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മനുഷ്യനെക്കുറിച്ച് പ്രതികരിക്കാതെ ഒളിച്ചോടുന്ന ക്രൂരത വേദനിപ്പിക്കുന്നതാണ്. മനുഷ്യസംരക്ഷണത്തിന് നിയമമില്ലാത്ത രാജ്യമായി ഇന്ത്യ അധഃപതിച്ചിരിക്കുന്നു. രാജ്യത്ത് നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയമസഭയിലും പാര്‍ലമെന്റിലുമാണ്. ജനപ്രതിനിധികളാണ് നിയമനിര്‍മ്മാണസഭയില്‍ ഈ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നത്. ജനപ്രതിനിധികള്‍ നിര്‍മ്മിച്ച നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍ മാത്രമാണ് ഉദ്യോ ഗസ്ഥര്‍. അതിനാല്‍തന്നെ ജനങ്ങളെ കൊലയ്ക്കുകൊടുക്കുന്ന കരിനിയമങ്ങള്‍ പൊളിച്ചെഴുതുവാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org