അമല നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ ട്രെയിനിംഗ്

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫ് ഡിഫന്‍സിന്റെ ഭാഗമായി കരാട്ടെ ട്രെയിനിംഗ്
അമല നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ ട്രെയിനിംഗ്
Published on

അമല നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫ് ഡിഫന്‍സിന്റെ ഭാഗമായി കരാട്ടെ ട്രെയിനിംഗ് ആരംഭിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. പള്‍മനോളജി വിഭാഗം മേധാവിയും കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ജേതാവുമായ ഡോ. റെന്നീസ് ഡേവീസ്, നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. രാജി രഘുനാഥ്, സിസ്റ്റര്‍ ഡോ. മെര്‍ലി ജോ, ട്രെയിനര്‍മാരായ പി.ബി. ബിനോയ്, ഈവ്‌ലിന്‍ ജോയ് എന്നിവര്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധതരം വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാണ് കരാട്ടെ പഠനമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

logo
Sathyadeepam Online
www.sathyadeepam.org