ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു

തിരുമുടിക്കുന്ന് പള്ളിയില്‍ പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികരേയും വിവാഹ ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചപ്പോള്‍

ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു

തിരുമുടിക്കുന്ന്: ചെറുപുഷ്പം പള്ളിയില്‍ പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന മുന്‍വികാരി ഫാ. ജോണ്‍ തോട്ടുപുറം, ഫാ. ആന്റണി കോലഞ്ചേരി എന്നിവരേയും വിവാഹത്തിന്റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതിമാരേയും നവദമ്പതികളേയും ആദരിച്ചു. ജനുവരി 2 നു രാവിലെ ആഘോഷമായ പാട്ടുകുര്‍ബ്ബാനയില്‍ ജൂബിലേറിയന്മാരായ ഫാ.ജോണ്‍ തോട്ടുപുറം, ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, ഫാ. ആന്റണി കോലഞ്ചേരി, പൊങ്ങം നൈപുണ്യ കോളേജ് ഡയറക്ടര്‍ ഫാ.പോള്‍ കൈതോട്ടുങ്ങല്‍ എന്നിവര്‍ കാര്‍മ്മികരായി. ഫാ. പോള്‍ കൈതോട്ടുങ്ങല്‍ വചനസന്ദേശം നല്‍കി. കുര്‍ബാനയ്ക്കു ശേഷം റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍, അസി.വികാരി ഫാ. അലക്സ് മേക്കാന്‍തുരുത്തില്‍, കുടുംബ യൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ ബാബു കണ്ണമ്പുഴ, മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റ് (എം.സി.സി.) തിരുമുടിക്കുന്ന് കോഡിനേറ്റര്‍ എം.ഡി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

ഗ്രേസ് റിപ്പിള്‍സിന്റേയും എം.സി.സി.യുടേയും നേതൃത്വത്തില്‍ നടന്ന അനുമോദന യോഗത്തില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുന്‍വികാരി ഫാ.ജോണ്‍ തോട്ടുപുറം അനുഗ്രഹ പ്രഭാഷണം നടത്തി. എറണാകുളം- അങ്കമാലി അതിരൂപത എം.സി.സി. ജനറല്‍ സെക്രട്ടറി അവരാച്ചന്‍ തച്ചില്‍- സിബി, ആനിമേറ്റര്‍ സിസ്റ്റര്‍ റാണിപോള്‍, കൈക്കാരന്മാരായ ജോസ് തച്ചില്‍, മാര്‍ട്ടിന്‍ പതപ്പിള്ളി, ആന്റണി-ഷൈനി, ജോര്‍ജ്ജ്- ടെസി ദമ്പതികള്‍, ജൂബിലേറിയന്മാരായ ദേവസി മേലാപ്പിള്ളി, ആന്റു ഐരൂക്കാരന്‍, ജോയ്‌സി വര്‍ഗീസ്, ആന്റു പെരേപ്പാടന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org