അഖില ലോക ജോസഫൈന്‍ ക്വിസ്

കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ 'ജോസഫൈന്‍ ക്വിസ്' മത്സരം സംഘടിപ്പിക്കുന്നു.
അഖില ലോക ജോസഫൈന്‍ ക്വിസ്

കൊച്ചി: കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ക്കുമായി 'ജോസഫൈന്‍ ക്വിസ്' മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 26-ന് ഒന്നാം റൗണ്ട് ഓണ്‍ലൈന്‍ ആയും, രണ്ടാം റൗണ്ട് കടവന്ത്രയില്‍ ഡിസംബര്‍ 5-നും നടക്കും. ട്രോഫികള്‍ കൂടാതെ വിജയികള്‍ക്ക് 25,000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. രണ്ടുപേര് അടങ്ങുന്ന അഞ്ചു ടീമുകളാണ് അവസാന റൗണ്ടില്‍ പങ്കെടുക്കുന്നത്. പ്രത്യേക പ്രായപരിധി ഇല്ല. ഫ്രാന്‍സിസ് പാപ്പ യുടെ 'പിതാവിന്റെ ഹൃദയം' (Patris Corde), ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ 'രക്ഷകന്റെ സംരക്ഷകന്‍' (Redemptoris Custos) എന്നീ പ്രബോധനങ്ങള്‍ (40%), സുവിശേഷങ്ങള്‍, നടപടി പുസ്തകം (30%), 1900 മുതല്‍ 2021 വരെയുള്ള സഭാ ചരിത്രം (20%), പൊതുചോദ്യങ്ങള്‍ (10%) എന്നിങ്ങനെ ആയിരിക്കും ചോദ്യങ്ങള്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8075049418 / 9447023076 എന്നീ നമ്പറുകളില്‍ വാട്ട്‌സ് ആപ്പ് ചെയ്യുക. വിശദവിവരങ്ങള്‍ വാട്ട്‌സ്ആപ് വഴി അറിയിക്കുന്നതാണ്.

അന്വേഷണങ്ങള്‍ക്ക്: ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍. sjckadavanthra@gmail.com

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org