ജോണ്‍ പോള്‍ അനുസ്മരണം നടത്തി

ജോണ്‍ പോള്‍ അനുസ്മരണം നടത്തി
അന്തരിച്ച തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍പോളിന്റെ അനുസ്മരണ സമ്മേളനത്തില്‍ പ്രൊഫസര്‍ എം.കെ സാനു മാസ്റ്റര്‍ പുഷ്പാര്‍ചന നടത്തുന്നു.എം.പി ജോസഫ്,ഫാ.ഡോ ഏബ്രഹാം ഇരിമ്പിനിക്കല്‍, സെബാസ്റ്റ്യന്‍ പോള്‍, ഫാ. ജേക്കബ് ജി പാലയ്ക്കപ്പള്ളി എന്നിവര്‍ സമീപം.

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍പോളിന്റെ അനുസ്മരണ സമ്മേളനം പാലാരിവട്ടം പി.ഓ.സിയില്‍ നടന്നു.കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സാനു മാസ്റ്റര്‍, സെബാസ്റ്റ്യന്‍ പോള്‍, സാബു ചെറിയാന്‍, എം കെ ജോസഫ് ഐഎഎസ്, ഫാ റോബി കണ്ണചിറ സിഎംഐ, സിസ്റ്റര്‍ വിനീത, അല്‍ഫോസ് ജോസഫ്, ഫാ തോമസ് പുതുശ്ശേരി സി എം ഐ, ജോളി ജോസഫ്, ഷാജൂണ്‍ കാര്യാല്‍, ഫാ ജേക്കബ് പാലയ്ക്കപ്പള്ളി, തോമസ് ജേക്കബ്, പ്രൊഫ കവിയൂര്‍ ശിവപ്രസാദ്, തുടങ്ങി സാംസ്‌കാരിക സാമൂഹ്യ കലാ രംഗത്തു നിന്നും നിരവധി പേര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ ജോണ്‍ പോള്‍ തിരക്കഥാ അവാര്‍ഡ് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുമെന്ന് കെസിബിസി ഡെപ്യൂട്ടി സെകട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കപ്പള്ളി പ്രഖ്യാപ്പിച്ചു. പുതുമുഖ തിരക്കഥാകൃത്തുക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണിത്. ജോണ്‍ പോള്‍ എഡിറ്ററായി പ്രവര്‍ത്തിച്ച കെസിബിസി മീഡിയ പബ്ലിക്കേഷന്‍സിന്റെ ആദ്യ പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം കവിയൂര്‍ ശിവപ്രസാദ് നിര്‍വഹിച്ചു.

Related Stories

No stories found.