രചനകളിലൂടെ നന്മ ചൊരിയുവാന്‍ ജോണ്‍ പോളിനു സാധിച്ചു: എം. കെ. സാനു

രചനകളിലൂടെ നന്മ ചൊരിയുവാന്‍ ജോണ്‍ പോളിനു സാധിച്ചു: എം. കെ. സാനു
Published on

കൊച്ചി: പൂവിന്റെ സൗരഭ്യം ഭൂമിയില്‍ നില നില്‍ക്കുന്നതുപോലെയാണ് ജോണ്‍പോളും അദ്ദേഹത്തിന്റെ രചനകളുമെന്ന് എം. കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ജോണ്‍പോള്‍ അനുസ്മരണയോഗത്തില്‍ സ്മൃതിദീപം തെളിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് നഷ്ടപ്പെട്ടത് ഒരു ശിഷ്യനെ മാത്രമല്ല, ആത്മാര്‍ത്ഥതയുള്ള മികച്ച സംഘാടകനെയും സാംസ്‌കരികത എന്നും കാത്തുസൂക്ഷിച്ച വ്യക്തിയെയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ മോഹന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രൊഫ. എം. തോമസ് മാത്യു, കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പള്ളി, പ്രൊഫ. കെ.വി. തോമസ്, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന്‍, ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി. ബി. ബിനു, മാക്ട ജനറല്‍ സെക്രട്ടറി ഷിബു ചക്രവര്‍ത്തി, സി.ഐ.സി.സി. ജയചന്ദ്രന്‍, അഡ്വ. എം. ആര്‍. രാജേന്ദ്രന്‍ നായര്‍, ഫാ. തോമസ് പുതുശ്ശേരി. റവ. ഡോ. വിനീത എന്നിവര്‍ പ്രസംഗിച്ചു. കലാ സാംസ്‌കാരിക, രാഷ്ട്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുമ്പില്‍ പൂക്കളര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org