സഹൃദയ സാഫല്യം ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍മേള

നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം
സഹൃദയ സാഫല്യം ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍മേള

എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയും സെക്കന്തരാബാദ് ആസ്ഥാനമായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍മേള സാഫല്യം 2021 നവംബര്‍ 23 ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാളില്‍ നടക്കും. കൊച്ചി നഗര സഭയുടെയും എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും എറണാകുളം പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തുന്ന തൊഴില്‍മേളയില്‍ പ്ലസ് ടു എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. ഐ.ടി., ഇന്‍ഷുറന്‍സ് ഉള്‍പ്പടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്തിലേറെ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നവരുമായി നേരില്‍ അഭിമുഖം നടത്തി നിയമനം നടത്തുന്ന രീതിയിലാണ് തൊഴില്‍മേള ക്രമീകരിച്ചിരിക്കുന്നത്. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള കൗണ്‍സിലിംഗും പ്രത്യേകമായി നല്‍കുന്നതാണ്. അകലെനിന്ന് എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഒരു ദിവസത്തെ താമസ സൗകര്യവും ലഭ്യമാക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 15നു മുമ്പായി ഡയറക്ടര്‍, വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം, എന്ന വിലാസത്തില്‍ wseekm2@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ 8330886192 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാണ്.

തൊഴില്‍മേള : 2021 നവംബര്‍ 23-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാള്‍ | കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു | 2021 നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്വയം പര്യാപ്തതയിലേക്കു നയിക്കുന്നതിനുമായി സഹൃദയ സ്പര്‍ശന്‍ എന്ന പേരില്‍ നടപ്പാ ക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. 2016 ല്‍ ഡിസ്‌കവര്‍ എബിലിറ്റി എന്നപേരില്‍ നടത്തിയ തൊഴില്‍ മേള വഴി നിരവധി പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org