
കൊച്ചി: ജിലുമോള്‍ മാരിയറ്റ് തോമസ് കാലുകൊണ്ടു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം എന്‍റെ ഭൂമി ആര്‍ട്ട് ഗാലറിയില്‍ നടന്നു. അക്രലിക്, ഓയില്‍ പെയിന്‍റിംഗ്, വാട്ടര്‍ കളര്‍ എന്നീ വിഭാഗങ്ങളിലായി 21 ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ജന്മനാ കൈകളില്ലാത്ത ജിലു ചെറുപ്പംമുതലേ ചിത്രങ്ങള്‍ വരച്ചിരുന്നു. എന്‍റെ ഭൂമി ആര്‍ട്ട് സെന്‍ററിലെ അദ്ധ്യാപകന്‍ ബെന്നി വര്‍ഗീസിന്‍റെ ശിക്ഷണത്തിലാണു ജിലു ചിത്രകല പഠിക്കുന്നത്. ഇടുക്കി തൊടുപുഴ സ്വദേശിയായ ജിലു എറണാകുളം വിയാനി പ്രിന്‍റിംഗ്സില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നുണ്ട്.