ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കി

ജീവനം പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ലഭ്യമാക്കി

ഫോട്ടോ അടിക്കുറിപ്പ്‌: കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജീവനം സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുടെ ഉദ്‌ഘാടനം ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്‌ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്‌) മഞ്ചുള കെ.പി, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍, മെര്‍ലിന്‍ ടോമി എന്നിവര്‍ സമീപം.

കോട്ടയം: കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക്‌ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജീവനം പദ്ധതിയ്‌ക്ക്‌ തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്‌ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്‌ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്‌ടര്‍ ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ പിന്നോക്കാവസ്ഥയിലുള്ള തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ പശു വളര്‍ത്തല്‍, ആട്‌ വളര്‍ത്തല്‍, തയ്യല്‍ യൂണീറ്റ്‌, പച്ചക്കറികട, ആഭരണ നിര്‍മ്മാണ യൂണീറ്റ്‌ തുടങ്ങിയ വിവിധങ്ങളായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ ധനസഹായം ലഭ്യമാക്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org