ജീവനയ്ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ലഭിച്ചു

ജീവനയ്ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ലഭിച്ചു

കോഴിക്കോട് രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജീവനയുടെ പരിധിയിലുള്ളവര്‍ക്കും, പ്രത്യേകിച്ച് എരഞ്ഞിപ്പാലം, പോള്‍ നഗറില്‍, ഫാദര്‍ വെര്‍ഗോട്ടിനി റോഡില്‍ സ്ഥിതിചെയ്യുന്ന ശാന്തി ലഹരി വിമുക്ത ചികില്‍ത്സാ കേന്ദ്രത്തിലെ രോഗികളുടെ ഉപയോഗത്തിനായിട്ടും, കാരിത്താസ് ഇന്ത്യയുടെ സഹായത്തോടുകൂടി ലക്ഷം രൂപ വിലമതിപ്പുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ലഭിച്ചു. ഭാരത മെത്രാന്‍ സമിതിയുടെ നിയന്ത്രണത്തിലുള്ള കാരിത്താസിന്റെ സമ്മാനം കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ജീവനയുടേയും, ശാന്തി ലഹരി ചികില്‍ത്സാ കേന്ദ്രത്തിന്റെയും ഡയറക്ടര്‍ ഫാദര്‍ ആല്‍ഫ്രഡ്. വി.സിക്ക് കൈമാറി. ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഡോ. ജെന്‍സന്‍ പുത്തന്‍വീട്ടിലും ജീവന സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org