
സീറോ മലങ്കര സഭയുടെ ഡൽഹി ഗുഡ്ഗാവ് രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ് ജേക്കബ് മാർ ബാർണബാസ് നിര്യാതനായി. കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു.
മിശിഹാനുകരണ സന്യാസസമൂഹത്തിലെ അംഗമായിരുന്ന ഫാ.ചാക്കോ ഏറത്ത് ഒഐസിയാണ് 2007 ൽ സീറോ മലങ്കര സഭയുടെ ബാഹ്യ കേരള മിഷനുകളുടെ ചുമതലക്കാരനായി മെത്രാനായി വാഴിക്കപ്പെട്ടത്. 2015 ൽ പുതുതായി രൂപം കൊണ്ട ഗുഡ്ഗാവ് ഭദ്രാസനാദ്ധ്യക്ഷനായി. റോമിലെ അൽഫോൻസിയാനും യൂണിവേഴ്സിറ്റിയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം പുണെ സെമിനാരിയിൽ പ്രൊഫസറും OIC സമൂഹത്തിന്റെ പ്രൊവിൻഷ്യലും ആയിരുന്നിട്ടുണ്ട്.