ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ഇരിങ്ങാലക്കുട സെന്ററിന് ISO 9001 അംഗീകാരം

ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ഇരിങ്ങാലക്കുട സെന്ററിന് ISO 9001 അംഗീകാരം

ISO ലീഡ് ഓഡിറ്റര്‍ ശ്രീ. വി. കെ. ശ്രീജിത്ത്, പ്രസിഡന്റ് ശ്രീ. തോംസണ്‍ തട്ടില്‍ വല്ലച്ചിറ, സെക്രട്ടറി ശ്രീമതി എല്‍സമ്മ ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് ശ്രീമതി ബെറ്റി തച്ചില്‍, ട്രഷറര്‍ ശ്രീ. ദിവാകരന്‍ വി., ശ്രീ. ഒ.എസ്. വര്‍ഗ്ഗീസ് തുടങ്ങിയവരെയും കാണാം.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ISO 9001 സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. മദ്ധ്യകേരളത്തില്‍ 18 ലിങ്ക് സെന്ററുകളിലൂടെ 10000 ഓളം കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി ശുശ്രൂഷ നല്‍കുകയും 25 ഡയാലിസിസ് മെഷീനുകളിലൂടെ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്ന ഒന്നാണ് ആല്‍ഫാ കെയര്‍. ഈ സ്ഥാപനത്തിന്റെ ഇരിങ്ങാലക്കുട ലിങ്ക് സെന്ററിനാണ് പ്രസ്തുത അംഗീകാരം കിട്ടിയിട്ടുള്ളത്. പ്രസിഡന്റ് തോംസണ്‍ തട്ടില്‍ വല്ലച്ചിറയുടേയും സെകട്ടറി എല്‍സമ്മ ജോണ്‍സന്റേയും മറ്റു കമ്മറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ 1 ഡോക്ടറും 5 നേഴ്‌സുമാരും 1 ഫിസിയോ തെറാപ്പിസ്റ്റും അടങ്ങിയ 15 അംഗ ടീമാണ് 1200ഓളം വരുന്ന കിടപ്പുരോഗികള്‍ക്ക് അവരുടെ ഭവനങ്ങളിലെത്തി സ്‌നേഹസ്പര്‍ശവും ഔഷധങ്ങളും സാന്ത്വനവും നല്‍കുന്നത്.

ആല്‍ഫാ കെയര്‍ ഇരിങ്ങാലക്കുട ലിങ്ക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി കുറ്റമറ്റതും മികവാര്‍ന്നതും ആണെന്ന് ബോദ്ധ്യപ്പെട്ടതിനുശേഷമാണ് ISO അംഗീകാരം നല്‍കിയത്. 18122021 ശനി ആല്‍ഫാ കെയര്‍ ഇരിങ്ങാലക്കുട ലിങ്ക് സെന്ററില്‍ ഇന്റര്‍നാഷണല്‍ അക്രഡിറ്റഡ് ISO ഓഡിറ്റര്‍ ശ്രീ. വി. കെ. ശ്രീജിത്ത് ആണ് ഇന്‍ഡ്യയില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ സ്ഥാപനത്തിന് നല്‍കുന്ന ISO90012015 പ്രഖ്യാപനം നടത്തിയത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org