
കൊല്ലം രൂപത കാത്തലിക് വെല്‍ഫെയര്‍ അസോസിയേഷന്‍ (സി.ഡബ്ല്യു.എ.) നല്കിവരുന്ന മയ്യനാട് ജോണ്‍ സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 2020 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളാണ് പരിഗണിക്കുന്നത്.
ലേഖനസമാഹാരം, യാത്രാവിവരണം, കഥാസമാഹാരം, കവിതാസമാഹാരം, നോവല്‍, ചരിത്ര വിവരണം എന്നീ വിഭാഗങ്ങളിലുള്ള ക്രൈസ്തവരുടെ രചനകളാണ് മത്സരത്തിന് അയക്കേണ്ടത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പുസ്തകങ്ങളുടെ മൂന്നു കോപ്പികള്‍
പ്രസിഡന്റ്, കാത്തലിക് വെല്‍ഫെയര്‍ അസോസിയേഷന്‍, കാത്തലിക് പ്രസ്സ് ബില്‍ഡിംഗ്, ഫാത്തിമാ റോഡ്, കച്ചേരി പി.ഒ. കൊല്ലം 691 013.
എന്ന വിലാസത്തില്‍ 2023 സെപ്തംബര്‍ 30ന് മുമ്പ് ലഭിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊബൈല്‍ നം. 9447019714