അസഹിഷ്ണുതയാണ് കലാപത്തിന് കാരണം : കെ. ജയകുമാര്‍

ധാര്‍മ്മികത അന്യമാകുന്ന കാലം
അസഹിഷ്ണുതയാണ് കലാപത്തിന് കാരണം : കെ. ജയകുമാര്‍

കൊച്ചി : അസഹിഷ്ണുതയാണ് കലാപത്തിന് കാരണമെന്നും ധാര്‍മ്മിക അന്യമാകുന്ന കാലത്തില്‍ ഭരണക്കൂടങ്ങളുടെ കരുണയില്ലായ്മയും വര്‍ദ്ധിക്കുന്നുവെന്ന് മുന്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലറും, മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 75ാം രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് 3 ദിവസത്തെ പ്രഭാഷണപരമ്പരയില്‍ അന്യമാകുന്ന ധാര്‍മ്മികതയും ഗാന്ധിയന്‍ തിരുത്തലുകളും എ്ന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാധാരണ മനുഷ്യനെ അകറ്റി നിര്‍ത്തുന്ന ഭരണക്കൂടത്തില്‍ നീതി ലഭിക്കുകയെന്നത് ചെലവേറിയതാകുന്നു. നമ്മുടെ ജീവിതത്തില്‍ പ്രത്യാശ തന്നിരുന്ന പ്രത്യയശാസ്ത്രങ്ങള്‍ കാലഹരണപ്പെട്ടുപോയി, പരാജയപ്പെടാത്ത പ്രത്യയശാസ്ത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുന്നു. നീതിനിഷേധത്തിന്റെയും ഉച്ചനീചത്വത്തിന്റെയും അധാര്‍മ്മികത കേള്‍ക്കാത്ത ദിവസങ്ങളില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിന്റെ ആത്മീയവല്‍ക്കരണം, ലക്ഷ്യങ്ങളും മാര്‍ഗ്ഗങ്ങളും തമ്മിലുള്ള പൊരുത്തം, ആത്മാവില്ലാത്ത നാഗരികത എന്നിവയില്‍ ഗാന്ധിയന്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ സംസ്‌കൃതസര്‍വ്വകലാശാല ഡോ. എം. സി. ദിലീപ് കുമാര്‍ മോഡറേറ്റരായിരുന്നു. മുതിര്‍ന്ന പത്രപ്രര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടി, ഫാ. തോമസ് പുതുശ്ശേരി, വി.എം. മൈക്കിള്‍, കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ ,കേരള നവദര്‍ശനവേദി, ഗാന്ധി വിചാരധാര, സര്‍വോദയ മണ്ഡലം,പൂര്‍ണോദയ ബുക്‌സ്, മാനവദീപ്തി തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് പ്രഭാഷണപരമ്പര നടത്തുന്നത്. തുടര്‍ന്ന്

വിസിലേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളായ ബിജോയ്, ജ്യോതി എ്ന്നിവര്‍ അവതരിപ്പിച്ച വിസിലിംഗ പരിപാടിയുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org