അന്തർദേശീയ സീറോ മലബാർ മാതൃവേദി ജനറൽ ബോഡി യോഗം നടത്തി

Published on

അന്തർദേശീയ സീറോ മലബാർ മാതൃവേദി ജനറൽ ബോഡി യോഗവും വനിതാദിന ആചരണവും നടത്തി. കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷനും മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സുകളിലാണ് ആദ്യം യുദ്ധം പൊട്ടി പുറപ്പെടുന്നതെന്നും സ്വന്തം ഇടം പോലെ തന്നെ അന്യൻ്റെ ഇടവും ബഹുമാനം അർഹിക്കുന്നതാണെന്നും അന്യൻ്റെ ഇടങ്ങളിൽ കടന്നു കയറാതെ തങ്ങളുടെ ഇടങ്ങളിൽ എങ്ങനെ പ്രശോഭിക്കാമെന്നും ചിന്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്തർദേശീയ പ്രസിഡൻ്റ് ഡോ.കെ.വി.റീത്താമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ.ജാൻസി ജെയിംസ് വനിതാദിന സന്ദേശം നൽകി. ഡയറക്ടർ ഫാ.വിൽസൻ എലുവത്തിങ്കൽ കൂനൻ ആമുഖ പ്രഭാഷണം നടത്തി. ആനിമേറ്റർ സിസ്റ്റർ ജീസ്സാ CMC, അന്നമ്മ ജോൺ തറയിൽ, ബീന ബിറ്റി, റിൻസി ജോസ്, മേഴ്സി ജോസഫ്, ടെസ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കോവിഡാനന്തര വെല്ലുവിളികളെക്കുറിച്ച് ഫാ.ഡോ.ജോളി വടക്കൻ ക്ലാസ് നയിച്ചു. 23 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org