'ഇന്‍സ്പയറിങ് യങ് വുമണ്‍' അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

'ഇന്‍സ്പയറിങ് യങ് വുമണ്‍' അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു
Published on

എറണാകുളം മരട് സെന്റ് ജാന്നാ ചര്‍ച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫാ. ചെറിയാന്‍ നേരേവീട്ടില്‍ 'ഇന്‍സ്പയറിങ് യങ് വുമണ്‍' അവാര്‍ഡ് അപൂര്‍വ 2025-ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളോടും, വെല്ലുവിളികളോടും, ആത്മധൈര്യത്തോടെ പൊരുതി സമൂഹത്തിന് പ്രചോദനമേകുന്ന, 18-നും 35-നും മധ്യേ പ്രായമുള്ള യുവതികളെയാണ് ജാതിമത ഭേദമന്യേ അവാര്‍ഡിന് പരിഗണിക്കുന്നത്.

25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. യുവജന പ്രേഷിതനും, മരട് ജാന്നാ ഇടവകയുടെ വികാരിയുമായിരുന്ന ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ ഓര്‍മ്മക്കായിട്ടാണ് ഈ പുരസ്‌കാരം.

അവാര്‍ഡിന് അര്‍ഹതയുള്ള യുവതികള്‍ക്ക് നേരിട്ടോ, മറ്റുള്ളവര്‍ക്ക് യുവതികളെ നാമനിര്‍ദേശം ചെയ്‌തോ അപേക്ഷ അയക്കാം. ജനപ്രതിനിധികള്‍, മതസാമുദായിക നേതാക്കന്മാര്‍, സംഘടന ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങി

ആരെങ്കിലും രണ്ടു പേരുടെ സാക്ഷ്യപ്രതത്തോടുകൂടിയ അപേക്ഷ മെയ് 15 നു മുന്‍പായി stgiannachurchekm@gmail.com എന്ന മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്.

2025 മെയ് 25 ഞായറാഴ്ച വൈകിട്ട് മരട് വി. ജാന്നാ പള്ളിയില്‍ നടക്കുന്ന ഫാ. ചെറിയാന്‍ നേരെവീട്ടില്‍ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

വിശദവിവരങ്ങള്‍ക്ക് 9544 437 442 എന്ന നമ്പറില്‍ ബന്ധപ്പെടുക.

logo
Sathyadeepam Online
www.sathyadeepam.org